SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

ജാവലിൻ ത്രോയിൽ കരുത്തുകാട്ടി അശ്വിൻ

​കൊല്ലം: കൈമുട്ടിൽ അരിച്ചുകയറുന്ന വേദന കടിച്ചമ‌ർത്തി ആദ്യ ഏറിൽ തന്നെ സി.അശ്വിൻ സ്വർണ പതക്കം ഉറപ്പിച്ചു. കൊല്ലം ടി.കെ.എം കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അശ്വിനാണ് അണ്ടർ 23 ജാവലിൻത്രോയിൽ താരമായത്.

​ജില്ലാ മീറ്റിനിടയിലാണ് കൈമുട്ടിന് പരിക്കേറ്റത്. ഗോൾഫേഴ്സ് എൽബോ എന്ന അവസ്ഥയാണ് വില്ലനായത്. ഉടൻ ഡോക്ടർമാർ പ്ലാസ്റ്ററിടുകയും പൂർണ വിശ്രമം നിർദേശിക്കുകയും ചെയ്തു. പക്ഷേ, പരിക്കിന്റെ കാഠിന്യമോ വേദനയോ അശ്വിന്റെ മനസിനെ തളർത്തിയില്ല.

​ആദ്യയേറിൽ തന്നെ 52.15 മീറ്റർ ദൂരം കണ്ടെത്തി. മറ്റുള്ളവർ പിന്നീടുള്ള നാല് അവസരങ്ങൾ വിനിയോഗിച്ചെങ്കിലും അശ്വിന് ഭീഷണിയായില്ല. സ്വർണം ഉറപ്പിച്ച ആവേശത്തോടെ മെഡിക്കൽ റൂമിലേക്ക് നടക്കുമ്പോഴും കഴിഞ്ഞ ഇന്റർ ക്ലബ് സ്റ്റേറ്റ് മീറ്റിൽ നേടിയ വെള്ളിയുടെ (52.31 മീറ്റർ) റെക്കാഡിന് അടുത്തെത്താൻ കഴിഞ്ഞതിന്റെ സംതൃപ്തി മുഖത്തുണ്ടായിരുന്നു.​

തുടക്കത്തിൽ ഹൈജംപർ ആയിരുന്നെങ്കിലും കോച്ചാണ് ത്രോ ഇനങ്ങളിലേക്ക് മാറാൻ നിർദേശിച്ചത്.

2021ലെ സ്കൂൾ മീറ്റിൽ ജാവലിനിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെങ്കലവും ഹാമർത്രോയിൽ വെള്ളിയും നേടി. കഴിഞ്ഞ വർഷം നടന്ന കേരള യൂണിവേഴ്സിറ്റി കായികമേളയിലും ജാവലിൻത്രോയിൽ സ്വർണം സ്വന്തമാക്കി. തിരൂർ പുറത്തൂർ ചെറിയമുണ്ടത്ത് ഹൗസിൽ രതീഷ്-ധന്യ ദമ്പതികളുടെ മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL