SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

ട്രാക്കിലെ വേഗക്കാർ

കൊല്ലം: കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി നൂറു മീറ്ററിൽ കുതിപ്പ് തുടർന്ന് കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി ട്രോയ്.എം.എസ്.ഹെൻസൺ ട്രാക്കിലെ വേഗരാജാവായി. 11.2 സെക്കൻഡിൽ ഫിനിഷിംഗ് പോയിന്റ് തൊട്ടാണ് ട്രോയ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം സ്വന്തമാക്കിയത്.

തുടർച്ചയായി നാലാം തവണയാണ് ഈയിനത്തിൽ സ്വർണം നേടുന്നത്. കണ്ണൂർ സ്വദേശിനിയും കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ആൻ മരിയ ജോണാണ് സീനിയർ പെൺകുട്ടികളുടെ വേഗറാണി. ഡിസ്ട്രിക്ട് സ്പോർട്സ് അക്കാഡമിയുടെ താരമായ ആൻ മരിയ 12.66 സെക്കൻഡിലാണ് സുവർണനേട്ടം കൈവരിച്ചത്. ആറാം ക്ലാസ് മുതൽ ട്രാക്കിൽ സജീവമാണ്.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചൽ വെസ്റ്റ് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ താരം എ.അഭിനവ് (11.41 സെക്കൻഡ്) സ്വർണം നേടിയപ്പോൾ, സബ് ജൂനിയർ വിഭാഗത്തിൽ അതേ സ്കൂളിലെ ജി.എസ്.ആരോമൽ (12.62 സെക്കൻഡ്) ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പുനലൂർ എച്ച്.എസ് ഫോർ ഗേൾസിലെ പത്താം ക്ലാസുകാരി ജെ.എസ്. മാളവിക (12.70 സെക്കൻഡ്) സ്വർണം സ്വന്തമാക്കിയപ്പോൾ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്ട്രിക്ട് സ്പോർട്സ് അക്കാഡമിയുടെ എ.നവമി 13.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണ്ണത്തിൽ മുത്തമിട്ടു.

​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL