
കൊല്ലം: കലയനാട് ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി തല ബാലകലോത്സവം 11ന് ഉച്ചയ്ക്ക് 2ന് ലൈബ്രറി ഹാളിൽ നടക്കും. താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ഡി.ദിനേശൻ ഉദ്ഘാടനം ചെയ്യും. യു.പി (ക്ലാസ് 5-7), എച്ച്.എസ് (ക്ലാസ് 8-10) വിഭാഗങ്ങളിലായി ചലച്ചിത്രഗാനം, കവിതാ രചന, കാവ്യാലാപനം, ഉപന്യാസ രചന, മോണോ ആക്ട്, ആസ്വാദന കുറിപ്പ്, പ്രസംഗം, ചിത്രീകരണം, കഥാ രചന, കാർട്ടൂൺ രചന മത്സരങ്ങൾ സംഘടിപ്പിക്കും. ഒരാൾക്ക് മൂന്ന് മത്സരങ്ങളിൽ വരെ പങ്കെടുക്കാം. വിജയികളെ മുൻസിപ്പൽ തല മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്റ് എസ്.സക്കീർ ഹുസൈൻ, സെക്രട്ടറി ആർ.ശിവരാജൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |