കൊല്ലം: വേണാട് സഹോദയ കോംപ്ളക്സിന്റെ 18ാമത് കലോത്സവം 'സർഗോത്സവ്' 10,16, 17 തീയതികളിൽ നടക്കും. കാവനാട് ലോക് ഫോർഡ് സ്കൂൾ, കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. 10ന് രാവിലെ 9.30ന് കാവനാട് ലേക്ഫോർഡ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡെപ്യൂട്ടി കളക്ടർ രാജേഷ് കുമാർ കലോത്സവം ഉദ്ഘാടനം ചെയ്യും. വേണാട് സഹോദയ പ്രസിഡന്റ് ഡോ.കെ.കെ.ഷാജഹാൻ അദ്ധ്യക്ഷനാകും. 16ന് രാവിലെ 9ന് നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിൽ ബിഷപ്പ് പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 6ന് സമാപന സമ്മേളനം. പത്രസമ്മേളനത്തിൽ ഡോ.കെ.കെ.ഷാജഹാൻ, മൈക്കിൾ ഷിനോ ജസ്റ്റസ്, മധുബാല, അമൃത് ലാൽ, ഫാ.വിമൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |