കൊല്ലം: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'ടി.ബി മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായുള്ള 'ജോഷ്' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ ഡോ. എസ്.മോഹന പ്രിയ നിർവഹിച്ചു. ജില്ലയിലെ ടി.ബി മുക്ത് പഞ്ചായത്ത് അവാർഡിനർഹരായ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പാലിറ്റി ചെയർമാൻമാർ എന്നിവർ മുഖ്യാതികളായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ.ഷീജ അദ്ധ്യക്ഷയായി. ഡോ. എൽവിൻ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. അപർണ, ഡോ.അജിതാ ബീഗം, അരുൺ രാജ് എന്നിവർ സംസാരിച്ചു. ജില്ലാ ടി.ബി ഓഫീസർ ഡോ. എം.സാജൻ മാത്യൂസ് സ്വാഗതവും ഡോ. ജാസ്മിൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |