
കൊല്ലം: ചികിത്സാ കൊള്ളക്കെതിരെ എസ്.ഡി.പി.ഐ 14ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. 13 ജില്ലകളിലും കളക്ടറേറ്റ് ധർണ സംഘടിപ്പിക്കും. പ്രധാന ശസ്ത്രക്രിയകൾക്കും സേവനങ്ങൾക്കും ഏകീകൃത നിരക്ക് നിശ്ചയിക്കുക. അനാവശ്യ ലാബ് പരിശോധനകളും ഐ.സി.യു ചികിത്സ നീട്ടുന്ന രീതികളും നിയന്ത്രിക്കുക. മുറികളുടെ വാടകയിൽ ഏകീകൃത താരിഫ് നിശ്ചയിക്കണമെന്നത് അടക്കമുള്ള വിവിധ വിഷയങ്ങളാണ് എസ്.ഡി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എ.കെ.സലാഹുദ്ദീൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷറാഫത്ത് മല്ലം, അൻസാരി ഏനാത്ത്, റിയാസ് കണ്ണനല്ലൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |