കാെട്ടാരക്കര: പെരുംകുളത്ത് അച്ഛനെയും മകളെയും വീടുകയറി ആക്രമിച്ചതായി പരാതി. പ്രതി ഒളിവിൽ. പെരുംകുളം മുകളിലഴികത്ത് വീട്ടിൽ സുകുമാര പിള്ളയ്ക്കും 21 കാരിയായ മകൾക്കുമാണ് പരിക്കേറ്റത്. മകളുടെ മുഖത്ത് വെട്ടേറ്റു, ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സംഭവത്തിൽ പെരുംകുളം സ്വദേശി ഷൈജുവിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വെട്ടുകത്തിയുമായി വീട്ടിലേക്ക് കടന്നുവന്ന ഷൈജു സുകുമാരപിള്ളയെ മർദ്ദിച്ചത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് വെട്ടേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |