
കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌നേഹ സന്ദേശയാത്ര കുണ്ടറ വൈ.എം.സി.എ യിൽ ഇന്ന് രാവിലെ 8.30ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് മാനേജർ സഖറിയ റമ്പാൻ, കൊല്ലം സബ് റീജിയൻ ചെയർമാൻ ജോർജ് കോശി, ജനറൽ കൺവീനർ ബിനു.കെ.കോശി എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി നടക്കുന്ന സന്ദേശയാത്രയ്ക്ക് 25 ഓളം വൈ.എം.സി.എകളിൽ സ്വീകരണം നൽകും. നാളെ നല്ലില വൈ.എം.സി.എയിൽ സമാപിക്കും. സന്ദേശ യാത്രയ്ക്ക് ആയിരത്തിലധികം വൈ.എം.സി.എ കുടുംബങ്ങൾ വരവേൽപ്പ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |