SignIn
Kerala Kaumudi Online
Saturday, 10 October 2026 1.31 AM IST

സ്ത്രീ മനസുകളിൽ ഭീതി, മുഖം മോഷ്ടിച്ച് മോർഫിംഗ്

ചാത്തന്നൂർ: പുനലൂർ ഗവ. പോളിടെക്നിക് കോളേജിലും മോർഫിംഗ് പരാതി ഉയർന്നതോടെ വിദ്യാർത്ഥിനികളുടെയും അദ്ധ്യാപകരുടെയും ജോലിക്ക് പോകുന്ന സ്ത്രീകളുടെയും ഉള്ളിൽ മോർഫിംഗ് ഭീതി കൂടുതൽ കനക്കുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സെറ്റുകൾക്ക് വിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്താലും കാര്യമായ ശിക്ഷയില്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുകയാണ്.

എ.ഐ ആപ്പുകൾ ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് അശ്ലീല ചിത്രങ്ങളിൽ മറ്റുള്ളവരുടെ മുഖം കൂട്ടിച്ചേർക്കാവുന്ന സ്ഥിതിയാണ്. അശ്ലീല സൈറ്റുകളിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ ചിത്രങ്ങളെടുത്ത് നൽകുന്നവർക്ക് പണം കൊടുക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. അത്തരം ഗ്രൂപ്പുകൾ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റുള്ളവർക്ക് നൽകി പണം വാങ്ങും.

ഇത്തരം പണമിടപാടുകൾ കൂടി വന്നതോടെയാണ് വിദ്യാർത്ഥികൾ സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടതെന്ന് പൊലീസുകാർ പറയുന്നു. പൊലീസിന് വിവരങ്ങൾ ലഭിക്കാൻ പ്രയാസമുള്ള ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ നവമാദ്ധ്യമങ്ങൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങളുടെ ഇടപാടും പ്രചാരണവും നടക്കുന്നത്.

ചെറിയ ശിക്ഷ മാത്രം

പുനലൂർ ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നതെല്ലാം പരമാവധി മൂന്ന് വർഷം വരെ മാത്രം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കും. കടുത്ത ശിക്ഷ ഇല്ലാത്തതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്നാണ് ഭീതി.

സ്വകാര്യതയിൽ ജാഗ്രത വേണം

 അനുവാദമില്ലാതെ ചിത്രമെടുക്കാൻ അനുവദിക്കരുത്
 സോഷ്യൽ മീഡിയയിൽ പരമാവധി സ്വകാര്യത പാലിക്കുക

 സോഷ്യൽ മീഡിയ സുഹൃത്തുകളെ നിരീക്ഷിക്കുക
 മോർഫിംഗ് ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് ശേഖരിക്കുക
 പരാതി നൽകി നിയമ നടപടി തുടരുക

ചിത്രങ്ങൾ പ്രചരിക്കുമ്പോൾ
 സ്ത്രീകൾ മാനസികമായി തകരും

 വിഷാദ രോഗങ്ങൾക്ക് സാദ്ധ്യത
 വിദ്യാർത്ഥിനികളുടെ പഠനത്തെ ബാധിക്കും

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമ്പോൾ അവരുടെ സ്വകാര്യതയെയും അഭിമാനത്തെയും ഗുരുതരമായി ബാധിക്കും. ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

അജിൻ ജോൺസൺ,

സാമൂഹ്യപ്രവർത്തക

സ്ത്രീകളുടെ സുരക്ഷയ്ക്കും കുടുംബജീവിതത്തിനും വലിയ ഭീഷണിയാണ് വ്യാജചിത്രങ്ങൾ. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയും ബോധവത്കരണവും അനിവാര്യമാണ്.

രൂപ ബാബു

അഭിഭാഷക,​ കൊല്ലം

പരാതികൾ അറിയിക്കാം

cybercrime.gov.in

ഹെൽപ്പ് ലൈൻ നമ്പ‌ർ​​-1930

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL