കൊല്ലം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലെ എട്ട് വില്ലേജുകളെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും സംസ്ഥാനത്തെ 33 വില്ലേജുകളെ ഒഴിവാക്കിയതിൽ ജില്ലയിലെ 8 വില്ലേജുകളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും ഇടതുപക്ഷസംയുക്ത കർഷകസമര സമിതിയുടെ നേതൃത്വത്തിൽ 27ന് നടത്തുന്ന മലയോരഹർത്താൽ വിജയിപ്പിക്കണമെന്ന് സി.പി.എം ജില്ലാകമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു. 24, 25 തീയതികളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. ജില്ലാകമ്മിറ്റി യോഗത്തിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.എൻ.ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്തു. ജില്ലാസെക്രട്ടറി എസ്.സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരകുറുപ്പ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |