കൊല്ലം: ജില്ലാ കായിക മേളയുടെ അവസാന ദിനത്തിൽ ഫണ്ട് നൽകാത്തതിനെ തുടർന്ന് മത്സരം നടക്കുന്നതിടയിൽ മൈക്ക് ഓഫ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് 15 മിനിട്ടോളം മൈക്ക് ഓഫ് ചെയ്തത്. ഈ സമയം 200 മീറ്റർ മത്സരം നടക്കുകയായിരുന്നു. അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി സ്ഥാപിച്ച മൈക്ക് സെറ്റ് ജില്ലാ കായികമേളയ്ക് കൂടി തുടരാൻ തീരുമാനിക്കുകയായിരുന്നു. 16000 രൂപയ്ക്കായിരുന്നു കരാർ. ഇന്നലെ രാവിലെ 12000 രൂപ മാത്രമാണ് നൽകിയത്. ഉച്ചയ്ക്ക് ശേഷം മൈക്ക് ഓഫായതോടെ ചർച്ച നടത്തിയ ശേഷമാണ് പിന്നീട് മൈക്ക് ഓൺ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |