കൊല്ലം: മുത്തച്ഛൻ തുടക്കമിട്ട വിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ ജൂനിയർ ബോയ്സ് ട്രിപ്പിൾ ജംപിൽ സ്വർണനേട്ടവുമായി എസ്.ആദിത്യൻ. മുൻ ട്രിപ്പിൾ ജംപ് താരമായിരുന്ന ഷൺമുഖദാസിന്റെ കാൽപ്പാടുകൾ പിന്തുടർന്നാണ് കൊച്ചുമകൻ ട്രാക്കിൽ ചരിത്രമെഴുതിയത്.
വള്ളിക്കീഴ് ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. നിലവിൽ കോച്ച് ചിപ്പിയുടെ കീഴിലാണ് പരിശീലനം. ഒരു വർഷത്തെ കഠിന പരിശീലനം കൊണ്ടാണ് ട്രിപ്പിൾ ജംപിൽ 11.66 മീറ്റർ ദൂരം താണ്ടി സ്വർണം സ്വന്തമാക്കിയത്. പുത്തൂർ മണി മന്ദിരത്തിൽ സജികുമാറിന്റെയും ചിഞ്ചു ദാസിന്റെയും മകനാണ്. സഹോദരൻ ആനന്ദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |