SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

റവന്യൂ ജില്ലാ സ്കൂൾ കായികമേള: അഞ്ചലാവേശം

 നാലാമത് തനിയാവർത്തനം

കൊല്ലം: ട്രാക്കിലും ഫീൽഡിലും തീപ്പൊരി പ്രകടനവുമായി അഞ്ചൽ വീണ്ടും കിരീടത്തിൽ മുത്തമിട്ടു. ആദ്യദിനം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് സുവർണ ചരിത്രം ആവർത്തിച്ചത്. തുടർച്ചയായി നാലാം തവണയാണ് അഞ്ചൽ കിരീടത്തിൽ മുത്തമിടുന്നത്.

242 പോയിന്റുകളാണ് അഞ്ചൽ നേടിയത്. 23 സ്വർണവും 25 വെള്ളിയും 14 വെങ്കലവുമടക്കം ആകെ 62 മെഡലുകളാണ് താരങ്ങൾ സ്വന്തമാക്കിയത്. റിലേ ഉൾപ്പടെയുള്ള ട്രാക്ക് ഇനങ്ങളിലും മറ്റു മത്സരങ്ങളിലും മികച്ച മുന്നേറ്റമാണ് ടീം കാഴ്ചവച്ചത്. 16 സ്വർണവും 15 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി 139 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനവും 13 സ്വർണം, 11 വെള്ളി, 11 വെങ്കലം ഉൾപ്പടെ 128 പോയിന്റുമായി പുനലൂർ ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൊട്ടാരക്കര (82), കൊല്ലം (76), കുണ്ടറ (37), ചവറ (33), വെളിയം (33), ശാസ്താംകോട്ട (20), ചടയമംഗലം (16), കുളക്കട (12), കരുനാഗപ്പള്ളി (10) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾ നേടിയത്.

സ്കൂൾ തലത്തിലും അഞ്ചൽ
​സ്കൂൾതല മത്സരങ്ങളിലും അഞ്ചൽ മേഖലയിലെ സ്കൂളുകൾ മികച്ച പ്രകടനം ആവർത്തിച്ചു. 95 പോയിന്റുകൾ നേടിയ അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് ഒന്നാം സ്ഥാനം സ്വന്തമാക്കി. 10 സ്വർണവും 13 വെള്ളിയും 6 വെങ്കലവുമടക്കം 29 മെഡലുകളാണ് നേടിയത്. 9 സ്വർണവും 5 വെള്ളിയും 6 വെങ്കലവുമുൾപ്പടെ 66 പോയിന്റോടെ പൂതക്കുളം ഗവ. എച്ച്.എസ്.എസ് രണ്ടാമതും 4 സ്വർണം, 6 വെള്ളി, 4 വെങ്കലം എന്നിവ കരസ്ഥമാക്കി 42 പോയിന്റോടെ ഗവ. എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ് മൂന്നാമതുമെത്തി. സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ (35 പോയിന്റ്), സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് പത്തനാപുരം (22 പോയിന്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL