കൊല്ലം: ശ്രീനാരായണ കോളേജിലെ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടിക്കർഷകൻ പദ്ധതിയുടെ ഭാഗമായി കോളേജ് വളപ്പിൽ ചോളം കൃഷി ആരംഭിച്ചു. കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. ലൈജു .ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, കുട്ടിക്കർഷകൻ പദ്ധതി കോളേജ് യൂണിറ്റ് കോ ഓർഡിനേറ്റർ ആർ. ശരജ, കൗൺസിൽ യൂണിറ്റ് സെക്രട്ടറി ഡോ. ആർച്ച അരുൺ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ശ്രുതി നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടിക്കർഷകൻ പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസിൽ വാഴ, കോവയ്ക്ക, പടവലങ്ങ, പയർ, ചീര, വെണ്ട, അമരയ്ക്ക തുടങ്ങിയ വിവിധ വിളകൾ കൃഷി ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താത്പര്യം വളർത്താനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സ്വയംപര്യാപ്തതയുടെ സന്ദേശം പ്രചരിപ്പിക്കാനും പദ്ധതി സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |