SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

കുണ്ടറ ടെക്നോപാർക്കിൽ വരുന്നു 'വർക്കേഷൻ'

work
വർക്കേഷൻ

കൊല്ലം: കുണ്ടറ ടെക്നോപാർക്കിൽ ജോലിക്കൊപ്പം വിനോദങ്ങളിലും ഏർപ്പെടാൻ കഴിയുന്ന വർക്കേഷൻ (വർക്കിംഗ് വെക്കേഷൻ) സംവിധാനം ആരംഭിക്കാൻ ആലോചന. അഷ്ടമുടി കായലിന്റെ തീരത്തുള്ള ടെക്നോപാർക്കിലേക്ക് ഇന്ത്യയുടെ ഭാഗങ്ങളിലും വിദേശത്തുമുള്ള ടെക്കികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ടെക്കികൾക്ക് ആസ്വദിച്ച് ജോലി ചെയ്യാൻ ടെക്നോപാ‌ർക്കിൽ നാല് കോട്ടേജുകൾ പുതുതായി നിർമ്മിക്കും. അതിന് പുറമേ വെൽക്കം സെന്ററും റെസ്റ്റോറന്റ്, സർവീസ് ബ്ലോക്ക്, മനോഹരമായ പുൽത്തകിടികൾ, പാർക്കിംഗ് കേന്ദ്രം തുടങ്ങിയവയും സജ്ജമാക്കും. അതിന് പുറമേ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. ഏകദേശം 9.932 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വർക്കേഷൻ ആശയം പ്രാവർത്തികമാകുന്നതോടെ ടെക്‌നോപാർക്ക് കൊല്ലം കാമ്പസിന് പുറത്തുള്ള ഐ.ടി, ഐ.ടി ഇതര കമ്പനികൾക്കും കാമ്പസിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. രണ്ടാംഘട്ടമായി ആംഫി തിയേറ്റർ, കളിസ്ഥലം, ഗസ്റ്റ് ഹൗസ്, ലേഡീസ് ഹോസ്റ്റൽ, ക്ലബ് ഹൗസ് എന്നിവ സ്ഥാപിക്കാനും ആലോചനയുണ്ട്. ടെക്‌നോപാർക്ക് ഫേസ് ഫൈവ് എന്ന് അറിയപ്പെടുന്ന കുണ്ടറ ടെക്‌നോപാർക്കിൽ നിരവധി കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വർക്കേഷൻ ആരംഭിക്കുന്നതോടെ ഇവിടം കൂടുതൽ സജീവമാകും.


ജോലിക്കൊപ്പം വിനോദോപാധികൾ

 സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം

 വിനോദ സഞ്ചാരത്തിന് ഗൈഡ്

 വിളിപ്പുറത്ത് സഹായികൾ

 എയർപോർട്ടുകളിലേതിന് സമാനമായ അടിസ്ഥാന സൗകര്യം

 കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ്

മന്ത്രി വിഷ്ണുനാഥിന്റെ ഇടപെടൽ

കുണ്ടറ എം.എൽ.എ കൂടിയായ ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥിന്റെ ഇടപെടലിലാണ് കുണ്ടറ ടെക്നോപാർക്കിൽ വർക്കേഷൻ സംവിധാനം വരുന്നത്. ഇവിടെയെത്തുന്ന ടെക്കികൾ സമീപത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലുമെത്താൻ സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL