SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

എം.ഡി.എം.എയും കഞ്ചാവുമായി കൊല്ലത്ത് യുവാവ് അറസ്റ്റിൽ

ty
ഷാനു ജോസഫ്

കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി ചങ്ങനാശേരി സ്വദേശിയായ യുവാവിനെ എക്സൈസം സംഘം അറസ്റ്റ് ചെയ്തു. കുറിച്ചി പത്താമുട്ടം ഇത്തിപള്ളി ഹൗസിൽ ഷാനു ജോസഫാണ് (22) പിടിയിലായത്. 4.705 ഗ്രാം എം.ഡി.എം.എയും 34 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം എക്സൈസ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് ആശ്രമം ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

രാത്രി വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രദേശങ്ങൾ എക്സൈസ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. സ്ക്വാഡ് ഇൻസ്പെക്ടർ സി.സാജന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി, അനീഷ്, സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബി.ഗംഗ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, അനന്തു, സിദ്ധു, അനന്തൻ, സി.ഇ.ഒ ഡ്രൈവർ ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL