കൊല്ലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് കൊല്ലം സെന്ററിന്റെ പുതിയ ഭരണസമിതി 18ന് ചുമതലയേൽക്കും. വൈകിട്ട് 5ന് കൊല്ലം റിപ്പിൾസ് ബാക്ക്വാട്ടർ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി.സി.വിഷ്ണുനാഥും ബിന്ദു കൃഷ്ണയും മുഖ്യാതിഥികളാകും. ആർക്കിടെക്ട് അയ്യപ്പൻ ഗൗതമൻ ചെയർപേഴ്സണായും കരോളിൻ സാറ ബെന്നി വൈസ് ചെയർപേഴ്സണായും അംശുനാഥ് സെക്രട്ടറിയായും വി.വൈ.യദുകൃഷ്ണൻ ജോയിന്റ് സെക്രട്ടറിയായും സുബീഷ് സുരേന്ദ്രൻ ട്രഷററായും ചുമതലയേൽക്കും. പത്രസമ്മേളനത്തിൽ അയ്യപ്പൻ ഗൗതമൻ, കരോളിൻ സാറ ബെന്നി, സുബീഷ് സുരേന്ദ്രൻ, വി.വൈ.യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |