കൊല്ലം: ആകുലതയോടെ ഫോൺ വിളിച്ച് സംസാരിച്ച ശേഷം ഫോൺ വയ്ക്കുമ്പോൾ, കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിരിയുന്നുണ്ടെങ്കിൽ അതാണ് കേരള പൊലീസിന്റെ 'ചിരി' പദ്ധതിയുടെ വിജയം. പഠനഭാരവും കൗമാരത്തിലെ മറ്റ് മാനസിക സമ്മർദ്ദങ്ങളും കാരണം തളർന്നുപോകുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാവുകയാണ് ഈ കരുതൽ.
കൊവിഡ് കാലത്ത് വീടുകളിൽ ഒറ്റപ്പെട്ടുപോയ കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ആരംഭിച്ച 'ചിരി' പദ്ധതി ഇന്ന് കൂടുതൽ സജീവമാണ്. കടുത്ത മാനസിക ബുദ്ധിമുട്ടുകളും ആശങ്കകളുമായി സഹായം അഭ്യർത്ഥിച്ച് ദിവസേന നിരവധി കോളുകളാണ് ഹെൽപ്പ് ലൈനിലേക്ക് എത്തുന്നത്. പഠന സമ്മർദ്ദം, കുടുംബപരമായ വിഷമങ്ങൾ, വിഷാദം, ലഹരി ഉപയോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ ഗൗരവത്തോടെ കേട്ട് പരിഹാരം കാണാൻ ഇവിടെ സംവിധാനമുണ്ട്.
മനഃശാസ്ത്ര വിദഗ്ദ്ധരുടെ സേവനം
പരിചയ സമ്പന്നരായ മനശാസ്ത്ര വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്
കൗൺസിലർമാരും അദ്ധ്യാപകരുമടങ്ങുന്ന വിദഗ്ദ്ധ സമിതി കുട്ടികൾക്ക് ഫോണിലൂടെ കൗൺസലിംഗും മാർഗനിർദേശങ്ങളും നൽകും
കുട്ടികളുടെ വിവരങ്ങളും പ്രശ്നങ്ങളും രഹസ്യമായി സൂക്ഷിക്കും
ഭയപ്പെടാതെ എല്ലാ വിദ്യാർത്ഥികൾക്കും സേവനം പ്രയോജനപ്പെടുത്താം
കുട്ടികളിൽ അസാധാരണ പെരുമാറ്റ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധ സഹായം തേടാം
ഹെൽപ്പ് ലൈൻ നമ്പർ
9497900200
കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം തേടാനും 'ചിരി' പദ്ധതി ഫലപ്രദമാണ്.
ഷാജി സുഗുണൻ, റൂറൽ എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |