കൊല്ലം: ഓയൂർ അഗ്നിരക്ഷാനിലയം വെളിനല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഇതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ 50 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. കെട്ടിട നിർമ്മാണത്തിന് 3.48കോടിയുടെ എസ്റ്റിമേറ്റുമുണ്ടാക്കി. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് കരാറുകാരൻ അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ വാടകയ്ക്കെടുത്താവും അഗ്നിരക്ഷാനിലയം പ്രവർത്തിക്കുകയെന്ന് എം.എം.നസീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |