കൊല്ലം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഖത്തല ബ്ലോക്കിലെ രാത്രികാല അടിയന്തര സേവനം, ഇത്തിക്കര, ചവറ ബ്ലോക്കുകളിലെ മൊബൈൽ യൂണിറ്റുകൾ എന്നിവയിലേക്ക് വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി ആൻഡ് എ.എച്ച്, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. എൽ.എം.വി ലൈസൻസ് ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 22ന് രാവിലെ 11 മുതൽ 12.30 വരെ തേവള്ളിയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2793464.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |