
കൊല്ലം: പട്ടികജാതി വിഭാഗങ്ങളിലെ എസ്.എസ്.എൽ.സി ജയിച്ചവർ മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിൽ തത്പരരും ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ടവരുമായവരെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'നിബോധിത' പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, റേഷൻ- ആധാർകാർഡ് എന്നിവ സഹിതം 31ന് വൈകിട്ട് 5ന് മുമ്പ് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ആവശ്യപത്രം സമർപ്പിക്കണം. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04742794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |