SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

വിളക്കുടിയിൽ ഒരുങ്ങുന്നു നാട്യധ്വനി ആർട്ട് വില്ലേജ്

​കൊല്ലം: ജില്ലയിലെ പുതിയ സാംസ്കാരിക ഇടമായി വിളക്കുടിയിൽ നാട്യധ്വനി ആർട്ട് വില്ലേജ് ഒരുങ്ങുന്നു. നാട്യധ്വനി ആർട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ആർട്ട് വില്ലേജ് കേരള സംഗീത നാടക അക്കാഡമി ചെയർമാൻ ജി.വേണുഗോപാൽ 21ന് ഉദ്ഘാടനം ചെയ്യും.

​പാരമ്പര്യ കേരളീയ കലാപഠന കേന്ദ്രങ്ങളുടെ വാസ്തുശൈലിയിൽ ആധുനിക പഠനസൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന കേന്ദ്രം, പുതുതലമുറയ്ക്ക് കലാപൈതൃകം അടുത്തറിയാനും ഗുരുകുല സമാനമായ അന്തരീക്ഷം അനുഭവിച്ചറിയാനുമുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. ശില്പശാലകൾ, കലാപ്രദർശനം, വിവിധ കലാപരിപാടികൾ, പ്രമുഖ കലാകാരന്മാരുമായുള്ള സംവാദങ്ങൾ എന്നിവയും സംഘടിപ്പിക്കും.

​ഗ്രാമീണ പ്രകൃതിയെയും കേരളത്തിന്റെ കലാപാരമ്പര്യത്തെയും സമന്വയിപ്പിച്ച്, പുതിയ കലാകാരന്മാർക്ക് വേദികൾ ഒരുക്കുന്നതിനും വിനോദസഞ്ചാരികൾക്ക് തനത് കലാരൂപങ്ങൾ ആസ്വദിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിനും നാട്യധ്വനി ആർട്ട് വില്ലേജ് ലക്ഷ്യമിടുന്നു.

​ഉദ്ഘാടനത്തോടനുബന്ധിച്ച് ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വയലിൻ, ചിത്രരചന, ചെണ്ട എന്നീ വിഭാഗങ്ങളിൽ വിദ്യാരംഭവും നടക്കും. പത്രസമ്മേളനത്തിൽ ഡയറക്ടർ ശ്രീരാജ് പാറയ്ക്കൽ, പാലക്കാട് ചന്ദ്രൻ, ഗോപിക.എസ്.ഗോപൻ, കോട്ടുക്കൽ അജിത്ത്.വി.നാഥ്, ആർച്ചൽ എസ്.സത്യദേവ്, കലാഭാരതി ബിജു നാരായണൻ എന്നിവർ പങ്കെടുത്തു. ഫോൺ: 9633940121.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL