
അഞ്ചൽ: സി.ബി.എസ്.ഇ കൊല്ലം സഹോദയ കലോത്സവത്തിന് അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ തുടക്കമായി. പിന്നണി ഗായകനും കേരള സംഗീത നാടക അക്കാഡമി ചെയർമാനുമായ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ. എബ്രഹാം തലോത്തിലിൽ അദ്ധ്യക്ഷനായി.
സഹോദയ ഭാരവാഹികളായ ഷിബു സക്കറിയ, ഡോ. എബ്രഹാം കരിക്കം, ഫാ. അരുൺ ഏറത്ത്, സിസ്റ്റർ ജൂബി ജോസഫ്, ഫാ. ജിഷോ തോമസ്, സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു, വൈസ് ചെയർമാൻ കെ.എം.മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, പി.ടി.ആന്റണി എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ 32 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ നാല് കാറ്റഗറികളിലായി 125 ൽ അധികം മത്സരങ്ങളിൽ പങ്കെടുക്കുന്ന കലോത്സവം നാളെ സമാപിക്കും. വൈകിട്ട് 4ന് ചേരുന്ന പൊതുസമ്മേളനത്തിൽ സി.അജയപ്രസാദ് എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |