കൊല്ലം: സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി ഇന്ന് കൊട്ടാരക്കരയിൽ തുടങ്ങാനിരിക്കെ കൊട്ടാരക്കരയിലെ രണ്ട് നേതാക്കൾക്ക് എതിരെ നടപടി. ഏരിയാ സെന്റർ അംഗങ്ങളായ സി.മുകേഷ്, എസ്.ആർ.രമേശ് എന്നിവരെയാണ് വിപുലീകൃത ജില്ലാ കമ്മിറ്റി പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. ലൈംഗികാരോപണത്തെ തുടർന്നാണ് മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ കൂടിയായ സി.മുകേഷിനെ ഒഴിവാക്കിയത്. സാമ്പത്തിക ആരോപണത്തെ തുടർന്നാണ് മുൻ കൊട്ടാരക്കര നഗരസഭ ചെയർമാൻ കൂടിയായ എസ്.ആർ.രമേശിനെ ഒഴിവാക്കിയത്. ഇരുവർക്കുമെതിരെ തുടരന്വേഷണം നടത്താനും ഇന്നലെ കൊട്ടാരക്കരയിൽ ചേർന്ന സി.പി.എം നേതൃയോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |