SignIn
Kerala Kaumudi Online
Tuesday, 20 October 2026 3.23 AM IST

കളക്ടറുടെ ഇടപെടൽ; രാജമ്മ മക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി

bb
കളക്ടർ ഇടപെട്ടതിനെ തുടർന്ന് മക്കൾകൊപ്പം കലയപുരം ആശ്രയ സങ്കേതത്തിൽ നിന്നും വീട്ടിലേക്കു മടങ്ങിയ രാജമ്മ

കൊട്ടാരക്കര : ജില്ലാ കളക്ടർ ആനി ജൂലാ തോമസിന്റെ ഇടപെടലിനെത്തുടർന്ന്, കലയപുരം ആശ്രയസങ്കേതത്തിൽ കഴിഞ്ഞിരുന്ന രാജമ്മ എന്ന 93 കാരിയായ വൃദ്ധമാതാവ് മക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. കൊട്ടാരക്കര നീലേശ്വരം പതിലഴികത്തു വീട്ടിൽ രാജമ്മയെയാണ് മകൾ രേണുകയും കൊച്ചുമകനും ചേർന്ന് ആശ്രയസങ്കേതത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മൂന്നു വർഷം മുൻപാണ് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശും മറ്റ് ജനപ്രതിനിധികളും ചേർന്ന് അവശയായ രാജമ്മയെ ഒരു പഴയ കുടിലിൽ നിന്നും കലയപുരം ആശ്രയയിലെത്തിച്ചത്. രാജമ്മയ്ക്ക് ആറുമക്കളുണ്ടെങ്കിലും ആരും സംരക്ഷിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. ആശ്രയയിലെ മികച്ച ചികിത്സയും പരിചരണവും രാജമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചു. പലപ്പോഴും മക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് പറഞ്ഞു.

ഇതിനിടയിൽ, കഴിഞ്ഞ ഒക്ടോബർ 1-ന് കലയപുരം സങ്കേതത്തിലെ ഒരു പൊതുപരിപാടിയിൽ ജില്ലാ കളക്ടർ ആനി ജൂലാ തോമസ് പങ്കെടുത്തിരുന്നു. ഈ സമയം രാജമ്മയുടെ ജീവിതകഥ കേട്ടറിഞ്ഞ കളക്ടർ ഒട്ടും സമയം പാഴാക്കാതെ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് മകളും കൊച്ചുമകനും ചേർന്ന് രാജമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ തയ്യാറായത്. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഭാര്യ മിനി ജോസ്, സഹപ്രവർത്തകർ, അന്തേവാസികൾ എന്നിവർ ചേർന്ന് നിറകണ്ണുകളോടെയാണ് രാജമ്മയെ യാത്രയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL