കൊല്ലം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴസ് അസോസിയേഷൻ മയ്യനാട് മണ്ഡലം വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ജി. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ബാലചന്ദ്രൻ റിപ്പോർട്ടും, ട്രഷറർ വി.എസ്. സുരേഷ് കുമാർ കണക്കും അവതരിപ്പിച്ചു. ഡി.സി.സി സെക്രട്ടറിയും മയ്യനാട് പഞ്ചായത്ത് വാർഡ് മെമ്പറുമായ ആർ.എസ്. അബിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.സുജയ്, സംസ്ഥാന കമ്മിറ്റി അംഗം ബി.സതീശൻ, നിയോജകമണ്ഡലം പ്രസിഡന്റ് എം.അബ്ദുൽ സലാം, സെക്രട്ടറി എസ്.ബാബുരാജൻ പിള്ള, ട്രഷറർ എസ്. രഘുനാഥൻ, ജില്ലാ കമ്മിറ്റി അംഗം എ.നസീർഖാൻ, കൗൺസിൽ അംഗങ്ങളായ ടൊം സാജൻ റെജിസ്, വിനോദ്, മണിലാൽ, നിസാം, ബി.ടി. സുനുലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.ഹേമചന്ദ്രൻ (പ്രസിഡന്റ്), പി.ആർ. ബാലചന്ദ്രൻ (സെക്രട്ടറി), വി.എസ്. സുരേഷ് കുമാർ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |