SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

ക്ഷീരകർഷക സംഗമം ഇന്നും നാളെയും

sheera

കൊട്ടാരക്കര: കൊട്ടാരക്കര ബ്ളോക്ക് തല ക്ഷീര കർഷകസംഗമം ഇന്നും നാളെയുമായി പൂയപ്പള്ളി ചാവടി ജഗോഷ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 8ന് പതാക ഉയർത്തൽ, 8ന് കന്നുകാലി പ്രദർശന മത്സരം, വൈകിട്ട് 3.30ന് വിളംബര ഘോഷയാത്ര. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. നാളെ രാവിലെ 8.30ന് ഡയറി എക്സിബിഷൻ. 9ന് ക്ഷീരകർഷക ശിൽപ്പശാല, 11ന് പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ബി.ബി.ഗോപാകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി ക്ഷീരസംഘങ്ങളെ ആദരിക്കും. കെ.എൻ.ബാലഗോപാൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL