SignIn
Kerala Kaumudi Online
Thursday, 18 June 2026 4.44 AM IST

കെ.എസ്.ആർ.ടി.സി ഓഫീസ് തുറക്കണം

ks

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിന്റെ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി സി ഓഫീസ് പുന:രാരംഭിക്കണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ട് ബസുകളുടെ സമയക്രമം അറിയാൻ യാത്രക്കാർ ആശ്രയിച്ചിരുന്നത് ഈ ഓഫീസിൽ ഡൂട്ടിയിലുള്ള ജീവനക്കാരനെ ആയിരുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചിരിക്കെ ഓഫീസ് അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കണമെന്ന് പൊൻകുന്നം എ.ടി.ഒ.യ്ക്ക് നിവേദനം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ഐ.എൻ.ടി.യു.സി.മണ്ഡലം ജനറൽ സെക്രട്ടറി സനോജ് പനക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം ബാബു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL