SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

ആഹ്ലാദിക്കാനില്ല,​ ആശ്വസിക്കാനുണ്ട്

kobabdhulassia

ആകാശ പാതയ്ക്ക് ശാപമോക്ഷം,​ വമ്പൻ പദ്ധതികളില്ല

കോട്ടയം: കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായി ആകാശപ്പാതയെപ്പറ്റി ബഡ്ജറ്റിൽ പരാമർശം. വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കോട്ടയത്തിന് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ അധികമില്ലെങ്കിലും ആശ്വസിക്കാനുണ്ട്. ഇടതു സർക്കാർ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച് നടപ്പാക്കിയില്ലെങ്കിലും റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കാനുള്ള തീരുമാനം കർഷകർക്ക് ഗുണമായി. അതേസമയം കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളെപ്പറ്റിയും പരാമർശമില്ലാത്തത് നിരാശയുമായി.

പടവലങ്ങ പന്തലെന്ന കളിയാക്കലുകൾക്കൊടുവിലാണ് ആകാശപ്പാതയ്ക്ക് 15 കോടി രൂപ വകയിരുത്തിയത്.
കോട്ടയം നഗരസഭാ മേഖലയിൽ ഐ.ടി പാർക്ക് നിർമ്മാണത്തിനുള്ള പദ്ധതി അംഗീകരിക്കുകയും പ്രാരംഭ പ്രവർത്തനത്തിനുള്ള തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നിലച്ചു പോയ ചിങ്ങവനം സ്‌പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണവും പുനരാരംഭിക്കുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കായി ആകെ 1,535 കോടി രൂപ വകയിരുത്തിയത് ജില്ലയിലെ നെൽകർഷകർക്കും ഗണകരമാവും.

 മുൻ പദ്ധതികളെവിടെ

ഇടതു സർക്കാരിന്റെ കാലത്തെ റബർ അധിഷ്ഠിത വ്യവസായ പാർക്ക്, കെ.പി.പി.എൽ അടക്കമുള്ള പദ്ധതികളെപ്പറ്റി പരാമർശിമില്ല. ശബരി റെയിൽ,​ വിമാനത്താവളം അടക്കമുള്ള പദ്ധതികളെപ്പറ്റിയും ബഡ്ജറ്റിൽ പരാമർശമില്ലാത്തത് നിരാശയായി. കോട്ടയം മെഡിക്കൽ കോളേജിനും കാര്യമായ പദ്ധതികളില്ല. തെക്കുംതല കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർ പ്രവർത്തനങ്ങളെപ്പറ്റിയും പരമാർശനമില്ല

പ്രധാനപ്രഖ്യാപനങ്ങൾ

​ശ​ബ​രി​ല​മ​യു​ടെ​ ​തി​രു​പ്പ​തി​ ​മോ​ഡ​ൽ​ ​വി​ക​സ​നം​ ​എ​രു​മേ​ലി​ക്ക് ​ഗു​ണ​ക​രം
​ ​ക​ഞ്ഞി​ക്കു​ഴി​യി​ൽ​ ​ഫ്ലൈ​ ​ഓ​വർ
​ ​നെ​ഹ്‌​റു​ ​സ്റ്റേ​ഡി​യം​ ​ന​വീ​ക​ര​ണം
​വ​ട​വാ​തൂ​ർ​-​ക​ള​ത്തി​പ്പ​ടി​-​പൊ​ൻ​പ​ള്ളി​ ​റോ​ഡി​ന് ​ഒ​രു​ ​കോ​ടി
​ ​കോ​ട്ട​യം​ ​പി.​ഡ​ബ്ല്യു.​ഡി​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണം,​ ​തി​രു​ന​ക്ക​ര​ ​മി​നി​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ബി.​സി​ ​ബ്ലോ​ക്കു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം
​ ​നി​ല​ച്ചു​ ​പോ​യ​ ​ന​ട്ടാ​ശ്ശേ​രി​-​സൂ​ര്യ​കാ​ല​ടി​ ​റ​ഗു​ലേ​റ്റ​ർ​ ​കം​ ​ബ്രി​ഡ്ജി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പു​ന​രാ​രം​ഭി​ക്കും
​ ​ക​റു​ക​ച്ചാ​ൽ​ ​റിം​ഗ് ​റോ​ഡ് ​ബൈ​പ്പാ​സ്:​ 65​ ​കോ​ടി രൂപ.
​പൊ​ൻ​കു​ന്നം​ ​ബൈ​പ്പാ​സ്:15​ ​കോ​ടി.
​മ​ണ്ണാ​റ​ക്ക​യം​ ​പ​ന​ച്ചേ​പ്പ​ള്ളി​ ​മ​ല​ബാ​ർ​ ​ക​വ​ല​ ​ബൈ​പ്പാ​സ്:​ 10​ ​കോ​ടി.
​ ​കു​ന്നും​ഭാ​ഗം​ ​ചി​റ​ക്ക​ട​വ് ​അ​മ്പ​ലം​ ​ബൈ​പ്പാ​സ്:​ 3​ ​കോ​ടി.
​പ​ഴ​യി​ടം​ ​ക്രോ​സ് ​വേ​ ​ബ്രി​ഡ്ജ് ​പു​ന​ർ​നി​ർ​മ്മാ​ണം​:​ 9​ ​കോ​ടി.
​ ​പൊ​ന്ത​ൻ​പു​ഴ​ ​ആ​ല​പ്ര​ ​റോ​ഡ്,​ ​മ​ണി​മ​ല​ ​വ​ള്ളം​ചി​റ​ ​കൊ​ട്ടാ​ങ്ക​ൽ​ ​റോ​ഡ് ​എ​ന്നി​വ​യു​ടെ​ ​ബി​എം​ബി​സി​ ​ന​വീ​ക​ര​ണം​:​ 3​ ​കോ​ടി.
​ 15​-ാം​ ​മൈ​ൽ​ ​ഇ​ളം​കു​ളം​ ​റോ​ഡ് ​പു​ന​രു​ദ്ധാ​ര​ണം​:​ 6.50​ ​കോ​ടി.
​ ​മ​ണ്ണാ​റ​ക്ക​യം​ ​-​പ​ട്ടി​മ​റ്റം​ ​റോ​ഡ് ​ന​വീ​ക​ര​ണ​ണം​:​ 4​ ​കോ​ടി.
​ ​നെ​ടും​കു​ന്നം​ ​കാ​വ​നാ​ൽ​ ​ക​ട​വ് ​റോ​ഡ്:​ 5​ ​കോ​ടി.
​ 12​-ാം​ ​മൈ​ൽ​ ​നെ​ടും​കു​ന്നം​ ​ചെ​ട്ടി​മു​ക്ക് ​മൈ​ലാ​ടി​ ​റോ​ഡ്:​ 5​ ​കോ​ടി.
​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​പേ​ട്ട​ക്ക​വ​ല​യി​ൽ​ ​എ​ലി​വേ​റ്റ​ഡ് ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ട് ​ഓ​പ്പ​ൺ​ ​സ്റ്റേ​ജ്:​ 2​ ​കോ​ടി.
​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ക്രി​ക്ക​റ്റ് ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മാ​ണം:3​ ​കോ​ടി.
​ ​പു​തു​പ്പ​ള്ളി​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​കോ​ളേ​ജി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ഐ.​ടി.​പാ​ർ​ക്ക് ​ഒ​ന്നാം​ ​ഘ​ട്ടം​ : 5​ ​കോ​ടി
​ത​ല​പ്പാ​ടി​ ​ഗ​വ.​സൂ​പ്പ​ർ​ ​സ്‌പെ​ഷ്യാ​ലി​റ്റി​ ​ആ​ശു​പ​ത്രി​ ​ന​വീ​ക​ര​ണം:​ 4​ ​കോ​ടി
​ ​വെ​ന്നി​മ​ല​ ​ശ്രീ​രാ​മ​ ​ല​ക്ഷ്മ​ണ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ ​ന​വീ​ക​ര​ണം:​ 1​ ​കോ​ടി

റ​ബ​റി​ന് 250​ ​ആ​ക്കി​യാ​ലും​ ​
എ​ന്ത് ​പ്ര​യോ​ജ​നം
കോ​ട്ട​യം​:​ ​റ​ബ​ർ​ ​വി​ല​ ​റെ​ക്കോ​ർ​ഡു​ക​ൾ​ ​ഭേ​ദി​ക്കു​മ്പോ​ൾ​ 250​രൂ​പ​ ​താ​ങ്ങു​വി​ല​ ​ക​ർ​ഷ​ക​ർ​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്ന് ​വി​ല​യി​രു​ത്ത​ൽ.​ ​അ​തേ​സ​മ​യം​ ​റ​ബ​റി​ന് 250​ ​രൂ​പ​യാ​ക്കു​മെ​ന്ന​ ​പ്ര​ഖ്യാ​പ​നം​ ​പാ​ലി​ക്കാ​നാ​യ​തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ആ​ശ്വ​സി​ക്കാം.
ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കോ​ട്ട​യ​ത്ത് 277​ ​രൂ​പ​യ്ക്കു​ ​വ​രെ​ ​റ​ബ​ർ​ ​വ്യാ​പാ​രം​ ​ന​ട​ന്നി​രു​ന്നു.​ ​നി​ല​വി​ലെ​ ​വി​ല​യേ​ക്കാ​ൾ​ ​അ​ടി​സ്ഥാ​ന​ ​വി​ല​ 25​ ​രൂ​പ​യെ​ങ്കി​ലും​ ​അ​ധി​ക​മാ​യാ​ൽ​ ​മാ​ത്ര​മേ​ ​ക​ർ​ഷ​ക​ർ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ആ​നു​കൂ​ല്യ​ത്തി​നാ​യി​ ​പ​രി​ശ്ര​മി​ക്കൂ.​ ​
ചെ​റു​കി​ട​ ​ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള​ ​പ​ദ്ധ​തി​യി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​ക​ർ​ഷ​ക​ർ​ ​ക​ട​യി​ൽ​ ​നി​ന്നു​ ​ബി​ൽ​ ​വാ​ങ്ങി​ ​റ​ബ​ർ​ ​ഉ​ത്പാ​ദ​ക​ ​സം​ഘ​ങ്ങ​ൾ​ ​മു​ഖേ​ന​ ​ന​ൽ​കി​യാ​ണ് ​ആ​നു​കു​ല്യം​ ​നേ​ടു​ന്ന​ത്.​ ​​ഭൂ​രി​ഭാ​ഗം​ ​ഉ​ത്പാ​ദ​ക​ ​സം​ഘ​ങ്ങ​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​ക​ട​ലാ​സി​ൽ​ ​ഒ​തു​ങ്ങു​ന്ന​തി​നാ​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​അം​ഗ​ങ്ങ​ളാ​കു​ന്ന​വ​രു​ടെ​ ​എ​ണ്ണ​വും​ ​കു​റ​വാ​യി​രു​ന്നു.​ ​ ​പ​ണം​ ​ല​ഭി​ക്കാ​ൻ​ ​വൈ​കു​ന്ന​തും​ ​ക​ർ​ഷ​ക​രെ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​അ​ക​റ്റി​യി​രു​ന്നു.

റ​ബ​ർ​ ​ക​ർ​ഷ​ക​രെ​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ഞ്ചി​ച്ചു. ​റ​ബ​റി​ന്റെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​ ​വി​ല​ 300​ ​രൂ​പ​യി​ലേ​ക്ക് ​എ​ത്തു​മ്പോ​ൾ​ ​ക​ർ​ഷ​ക​രെ​ ​​പ​രി​ഹ​സി​ക്കു​ക​യാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ.​ ​ഫ​ല​ത്തി​ൽ​ ​ഈ​ ​പ്ര​ഖ്യാ​പ​നം​ ​കൊ​ണ്ട് ​യാ​തൊ​രു​ ​ഗു​ണ​വും​ ​ക​ർ​ഷ​ക​ർ​ക്കി​ല്ല.
എ​ൻ.​ഹ​രി​
​നി​യു​ക്ത​ ​റ​ബ​ർ​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL