
കോട്ടയം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടർ ധർണ നടത്തും. എന്നിട്ടും തങ്ങളുടെ ഡിമൻഡുകൾ സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ ആലോചന. പല റൂട്ടിലും സ്വകാര്യ ബസുകൾ ആളില്ലാതെ ഓടിക്കേണ്ട സ്ഥിതിയായി. കെ.എസ്.ആർ.ടിസി ബസുകളില്ലാത്ത റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വരുമാനത്തെ പ്രിയദർശിനി ബസ് സർവീസ് ബാധിച്ചിട്ടില്ല.
ജില്ലയിൽ സ്വകാര്യ ബസുകൾ: 950
വരുമാനനഷ്ടം: 4000 രൂപ വരെ
ജില്ലയിൽ കറുകച്ചാൽ ,മല്ലപ്പള്ളി, കോഴഞ്ചേരി, ചേർത്തല, പാലാ, പൈക പൊൻകുന്നം, വൈക്കം, എറണാകുളം, ചങ്ങനാശേരി റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര വലിയ സാമ്പത്തിക നഷ്ടം വരുത്തിയതായി അസോസിയേഷൻ നേതാക്കൾ പറയുന്നു. ഒരു സ്വകാര്യ ബസിന് ഒരു ദിവസം 1000 മുതൽ 4000 രൂപ വരെ വരുമാനക്കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
കിലോമീറ്ററിന് 55 രൂപ വാടകയോടെ സ്വകാര്യ ബസുകൾ സർക്കാരിന് സൗജന്യയാത്രയ്ക്കായി വിട്ടുകൊടുക്കാൻ തയ്യാറാണ്. നികുതി കുറവിനൊപ്പം ഡീസൽ സബ്സിഡി നൽകണമെന്നാണ് ആവശ്യം
കെ.എസ്.സുരേഷ് ( ജില്ലാ സെക്രട്ടറി പ്ലൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ) .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |