SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

മാർച്ചും ധർണയും 

കോട്ടയം: ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇന്ധനവില വർദ്ധന പിൻവലിക്കുക, കേന്ദ്ര ട്രാൻസ്‌പോർട്ട് നിയഭേദഗതി പിൻവലിക്കുക, ലേബർ കോഡ് ഒഴിവാക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റജി സഖറിയ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി.ജെ വർഗീസ്, ജില്ലാ സെക്രട്ടറി ടി.പി അജികുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL