മുട്ടം: മീനച്ചൽ കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിഷ്ണു സജി, എം.എ ഷബീർ എന്നിവർ മീനച്ചിൽ പദ്ധതിയുടെ ജനറൽ മാനേജർക്ക് നിവേദനം നൽകി. മുട്ടം എം.വി.ഐ.പി ഓഫീസിന് സമീപം മുതൽ കുരിശു പള്ളി ജംഗ്ഷൻ വരെയും, ചള്ളാവയൽ മുതൽ വള്ളിപ്പാറ വരെയുള്ള റോഡുകളുടെ നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയാക്കാനുള്ളത്. റോഡിന്റെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് വിഷയങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി മെമ്പർമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |