SignIn
Kerala Kaumudi Online
Thursday, 30 July 2026 2.22 AM IST

മഹിളാമോർച്ച പരാതി നൽകി

petition
മോദിക്കെതിരായ സോഷ്യൽ മീഡിയ പരാമർശത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനെത്തിയ മഹിളാ മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ.

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ജാൻമണി ദാസിനെതിരെ മഹിളാ മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. മഹിളാ മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഉഷാ സുരേഷ്, ജനറൽ സെക്രട്ടറി വീണാ വേണുഗോപാൽ, ജില്ലാ സെക്രട്ടറി ബീനാ ജയകുമാർ എന്നിവർ ചേർന്നാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL