
പാലാ: റവന്യൂ ഡിവിഷണൽ ഓഫീസിലെ ഇത്തവണത്തെ ഓണാഘോഷം വേറിട്ട അനുഭവമായി. മുൻ റവന്യൂ ഡിവിഷണൽ ഓഫീസർമാരായ കെ.പി. ദീപയും പി.ജി. രാജേന്ദ്രബാബുവും ഇത്തവണ ഓഫീസിലെ ഓണസദ്യയിലും ആഘോഷപരിപാടികളിലും പങ്കാളികളാകാനെത്തിയത് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സന്തോഷ നിമിഷമായി.
അടുത്തിടെ ആർ.ഡി.ഒ ആയി ചുമതലയേറ്റ ഷാഹിന രാമകൃഷ്ണന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും ഓണം കൂടാനെത്തിയത്.
ഒരുകാലത്ത് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ഭരണപരമായ നിർണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഓഫീസിൽ, ഇത്തവണ അതിഥികളായി ഓണം ആഘോഷിക്കാനെത്തിയത് പഴയ ആർ.ഡി.ഒ.മാർക്ക് വികാരനിർഭരമായ അനുഭവമായി.
പാലായിലെ സേവനകാലത്തെ ഓർമ്മകൾ പങ്കുവെച്ച കെ.പി. ദീപയും പി.ജി. രാജേന്ദ്രബാബുവും, നാളുകൾക്ക് ശേഷം പഴയ സഹപ്രവർത്തകരെയും ജീവനക്കാരെയും വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും അറിയിച്ചു.
ഓണപ്പൂക്കളം, സദ്യ, ജീവനക്കാരുടെ സൗഹൃദസംഗമം എന്നിവയോടെയായിരുന്നു പാലാ ആർ.ഡി.ഒ ഓഫീസിലെ ആഘോഷം. മാണി സി. കാപ്പൻ എം.എൽ.എ.യാണ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
ഫോട്ടോ അടിക്കുറിപ്പ്
പാലാ റവന്യു ഡിവിഷണൽ ഓഫീസിലെ ഇത്തവണത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുൻ ആർ.ഡി.ഒ.മാരായ പി.ജി. രാജേന്ദ്രബാബു, കെ.പി. ദീപ എന്നിവർ നിലവിലെ ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണനോടൊപ്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |