
കോട്ടയം : ദർശന സാംസ്‌കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ശങ്കേഴ്‌സ് ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ 12 ന് നടക്കും.
ഒൻപത് വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 ന് നഴ്‌സറി മുതൽ 4 -ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും , സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുമുള്ള പ്രത്യേക കളറിംഗ് മത്സരവും കാർട്ടൂൺ മത്സരവും. ഉച്ചകഴിഞ്ഞ് 2 ന് 5 മുതൽ പ്ല സ്ടു വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും മുതിർന്നവർക്കുള്ള കാരിക്കേച്ചർ മത്സരങ്ങളും നടക്കും.
ഒന്നാം സ്ഥാനക്കാർക്ക് ന്യൂഡൽഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലും, ക്യാഷ് അവാർഡും ലഭിക്കും. 25 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |