
കോട്ടയം : കോട്ടയം പട്ടണത്തിന്റെ ചരിത്രവും സാംസ്‌കാരിക പൈതൃകവും അടുത്തറിയാൻ ചരിത്രസ്മാരകങ്ങളിലൂടെ പൈതൃകയാത്ര സംഘടിപ്പിച്ചു. റൂട്‌സ് ആൻഡ് റോഡ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര തളിയിൽകോട്ടയിൽ നിന്ന് ആരംഭിച്ച് അക്ഷരം മ്യൂസിയത്തിൽ സമാപിച്ചു. കോട്ടയം ഡിവിഷന്റെ ദിവാൻ പേഷ്‌കാറായിരുന്ന ടി.രാമറാവുവിന്റെ പ്രപൗത്രൻ ആർ.പത്മറാവു തളിയിൽ കോട്ടയിൽ പൈതൃകയാത്ര ഫ്ലാഗ് ഒഫ് ചെയ്തു. കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ്, മുനിസിപ്പൽ കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, ബേക്കർ മെമ്മോറിയൽ സ്‌കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ, പെരുമ്പ്രനാട് ചരിത്ര പഠനസമിതി സെക്രട്ടറി മനീഷ് കുഴിവേലി, കോട്ടയം നാട്ടുകൂട്ടം വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |