കാപ്പ്: കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ ശ്രീകൃഷ്ണ ജയന്തി സമുചിതമായി ആഘോഷിക്കും. രാവിലെ ഏഴിന് മേൽശാന്തി ജിലു ആചാര്യയുടെ കാർമികത്വത്തിൽ നടക്കുന്ന ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഒമ്പതിന് ഉഷ പൂജയും വിശേഷൽ അർച്ചനകളും 10ന് ഉച്ചപൂജയും ഉണ്ടാകും. വൈകിട്ട് അഞ്ചിന് കാപ്പ് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ കാപ്പ് തലമറ്റം മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന മഹാശോഭ യാത്ര കുറിഞ്ഞിലിക്കാട്ട് ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ദീപാരാധന, ഗോപികാ നൃത്തം, തിറയാട്ടം, മഹാപ്രസാദ ഊട്ട്, രാത്രി 12ന് ശ്രീകൃഷ്ണ അവതാരപൂജ എന്നിവ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |