SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

നാളികേര  ദിനാചരണം

cd

പുന്നത്തുറ: ലോക നാളികേര ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാർഷിക ബോധവത്കരണവും പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്‌കൂളിൽ നടന്നു. കൃഷി വകുപ്പിന്റെ അഭിമുഖ്യത്തിലുള്ള പരിപാടി അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം അദ്ധ്യക്ഷത വഹിച്ചു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് രാജു, ലാൽസി പി. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, കൃഷി ഓഫീസർ മനുകൃഷ്ണൻ, പ്രഥമാദ്ധ്യാപിക കുഞ്ഞുമോൾ ആന്റണി ചക്യാത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SILVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL