
കോട്ടയം : കൊമേഴ്‌സ്യൽ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എൻ.പി.രാജ് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം എസ്.ഹരിശങ്കർ ആശംസ നേർന്നു.ഹോണററി സെക്രട്ടറി എ.എസ്.ഹൃഷികേശ് സ്വാഗതവും ഭരണ സമിതി അംഗം സിറിയക്ക് കാട്ടുവള്ളിൽ നന്ദിയും പറഞ്ഞു. 10,12 ക്ലാസുകളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ 22 കുട്ടികളാണ് ഇത്തവണ സ്‌കോളർഷിപ്പിന് അർഹരായത്. കുട്ടികളുടെ മാതാപിതാക്കൾ, ഭരണസമിതി അംഗങ്ങൾ, സംഘം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |