പദ്ധതിക്ക് അനുവദിച്ചത്: 10.62 കോടി രൂപ
കോട്ടയം: കടുത്തുരുത്തി, കാഞ്ഞിരമറ്റം, കുരീക്കാട് റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കാൻ അനുമതി. ഉടൻ ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താൻ യാത്രക്കാർ പാളം മുറിച്ചുകടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ ജനസദസുകളിൽ ഉയർന്ന പ്രധാന ആവശ്യത്തിനാണ് പരിഹാരമായത്.
സുരക്ഷിതമായി പ്ലാറ്റ്‌ഫോമുകളിലെത്താം
മേൽപ്പാലം വരുന്നതോടെ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി മറ്റ് പ്ലാറ്റ്‌ഫോമുകളിലെത്താനാകും. കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽ റെയിൽവേയുടെ സ്ഥലത്ത് തന്നെ മേൽപ്പാലം നിർമ്മിക്കാനാകും. കുരീക്കാട് സ്ഥലം ഏറ്റെടുക്കേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |