കോട്ടയം: വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതിദുർബല മേഖല തുടങ്ങിയ വാദങ്ങൾ ഉയർത്തി കർഷകരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഇടുക്കി കളക്ടറുടെ ആനത്താര, രാത്രിയാത്രാ നിരോധന നടപടികളെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ജനങ്ങളെ വഞ്ചിച്ച് മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ തുടർച്ചയായി കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണ്. ഇ.എസ്.എയുടെ പേരിലും വന്യജീവി സംരക്ഷണത്തിന്റെ പേരിലും കർഷക സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. വിജി എം.തോമസ്, ഡാന്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ്, എ.എച്ച് ഹഫീസ്, മത്തച്ചൻ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |