SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

വിഷ്ണുവിന്റെ കൈക്കരുത്ത് പൊലീസിന് അഭിമാനം

vishnu-mohan

പാലാ: കൈക്കരുത്തിന്റെ ദേശീയവേദിയിൽ മികവ് കാട്ടി കേരളാ പൊലീസിന് അഭിമാനമായി പാലാക്കാരൻ വിഷ്ണു മോഹൻ. ഹരിയാനയിൽ നടന്ന 75ാമത് ദേശീയ പൊലീസ് മീറ്റിൽ കേരള പൊലീസിനായി 70 കിലോഗ്രാം പുരുഷ വിഭാഗം പഞ്ചഗുസ്തിയിലാണ് വിഷ്ണു മോഹന് വെങ്കല മെഡൽ നേടിയത്. ദേശീയ പൊലീസ് മീറ്റിൽ കേരളത്തിന്റെ പ്രതിനിധിയായി മത്സരിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ഏക അംഗമായിരുന്നു 33കാരനായ വിഷ്ണു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൊലീസ് സേനാംഗങ്ങൾ മാറ്റുരച്ച മത്സരത്തിൽ ആസാം പൊലീസിനാണ് ഒന്നാം സ്ഥാനം. സശസ്ത്ര സീമാബൽ ടീമിന് രണ്ടാം സ്ഥാനവും കേരളത്തിനായി വിഷ്ണു മോഹന് മൂന്നാം സ്ഥാനവും ലഭിച്ചു.

നിലവിൽ എറണാകുളം റൂറൽ പൊലീസ് ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഒൻപത് വർഷം മുമ്പാണ് പൊലീസ് സേനയിൽ ചേർന്നത്. ജോലിത്തിരക്കുകൾക്കിടയിലും പരിശീലനത്തിന് സമയം കണ്ടെത്തിയാണ് ദേശീയ മത്സരത്തിനായി തയാറെടുത്തത്.

അഭിനന്ദനപ്രവാഹം

മെഡൽ നേടിയ വിഷ്ണു മോഹനെ ഐ.ജി. ഹർഷിത അട്ടല്ലൂരി അനുമോദിച്ചു. സഹപ്രവർത്തകരും നാട്ടുകാരും വിഷ്ണുവിന്റെ നേട്ടത്തെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. പയപ്പാർ താഴത്ത് മൈലാങ്കൽ മോഹൻ-സൈനു ദമ്പതികളുടെ മകനാണ് വിഷ്ണു മോഹൻ. രേഷ്മയാണ് ഭാര്യ. ഋതിക മകളാണ്. വിഷ്ണുവിനെ പയപ്പാർ ഗ്രാമ സൗഹൃദ സമിതിയും അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL