
അടിമാലി:ഡാം പരിസരത്ത് മാലിന്യം തള്ളുന്നതായി പരാതി. പൊൻമുടി ഡാമിൽ നിന്നും മരക്കാനം റോഡിൽ എക്കോ പോയന്റിന് സമീപത്തുള്ള തേക്ക് പ്ലാന്റേഷനിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നത്. അറവ് ശാലയിലെയും, ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് ഇവിടെ ഇട്ടിട്ടുള്ളത്. ആൾ താമസമില്ലാത്ത ഇവിടെ അസമയങ്ങളിലാണ് വാഹനങ്ങളിൽ മാലിന്യങ്ങളെത്തിക്കുന്നത്. പൊൻമുടി ഡാമിലെ ബോട്ടിംഗിനും, ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ട്രെക്കിംഗിനുമായി നിരവധി ടൂറിസ്റ്റുകൾ എത്തുന്ന മേഖലയിലാണ് ഈ ദുർഗന്ധ കൂമ്പാരം. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ ഇവിടെ മാലിന്യ നിക്ഷേപം തടയാൻ അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |