SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

ഗാന്ധിജയന്തി വാരാഘോഷം: ക്വിസ് മത്സരം സംഘടിപ്പിച്ചു

deammp-jpeg-fimal

ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിൽ വിജയികളായവർക്ക് ഡീൻ കുര്യാക്കോസ് എം.പി സമ്മാനംവിതരണം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസറും പരിശീലകനുമായ റാഷി മക്കാർ ക്വിസ് മത്സരം നയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി.സതികുമാർ, അസി. എഡിറ്റർ എം.എൻ. സുനിൽകുമാർ, അസി. ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, വകുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ കോളജ് വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ 21 വിദ്യാർത്ഥികൾ പങ്കെടുത്തു. കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ ശ്രേയ അനിൽ, ഡിഫിൻ റോബിൻ എന്നിവർ ഒന്നാംസ്ഥാനം നേടി. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുർഗാലക്ഷ്മി സജിത്ത്, റോജൻ റോബർട്ട് എന്നിവർ രണ്ടാം സ്ഥാനവും കാൽവരി മൗണ്ട് കെ.എച്ച് സ്‌കൂളിലെ കരോൾ ഡി. ജോൺ മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, QUIZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL