എലിക്കുളം: ആലപ്പുഴയിലെ ചെന്നിത്തല കൃഷിഭവനിലേക്ക് സ്ഥലംമാറി പോകുന്ന എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീണിനെ എലിക്കുളം നാട്ടുചന്ത പ്രവർത്തകർ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. തളിർ പ്രസിഡന്റ് രാജു അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. അസി.കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, തളിർ സെക്രട്ടറി വിത്സൻ പാമ്പൂരി, വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ഖജാൻജി മോഹനകുമാർ കുന്നപ്പള്ളികരോട്ട്, പി.കെ.ശശിധരൻ പാമ്പാടിയാത്ത്, കെ.എസ്.സെബാസ്റ്റ്യൻ കുമ്പളപ്പള്ളിൽ, തോമസ് പനച്ചിയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |