വെള്ളൂർ: കാലുകുത്താൻ തരമില്ല. യാത്രപോകാൻ ആരും അറച്ചുപോകും. വെയിലെങ്കിൽ പൊടി, മഴയെങ്കിൽ ചെളി.
ചന്തപ്പാലം മുളക്കുളം റോഡ് നവീകരണത്തിന്റെ പേരിൽ യാത്രക്കാർ യാതനകൾ അത്രയേറെ അനുഭവിക്കുന്നുണ്ട്. ഇത്രയായിട്ടും റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല. റോഡ് കോൺക്രീറ്റ് ചെയ്യാൻ രണ്ടാമത്തെ കരാറുകാരനെ ഏൽപ്പിച്ചിട്ടും നവീകരണത്തിൽ പുരോഗതിയില്ല. റോഡ് പണിക്ക് പകരം ഓട നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. പഴയ കരാറുകാരൻ പലയിടങ്ങളിലായി ഭാഗികമായി മാത്രം കോൺക്രീറ്റ് ചെയ്ത റോഡിൽ, അവശേഷിച്ച ഭാഗത്തെ ടാറിംഗ് നീക്കം ചെയ്തതോടെ ഗതാഗതം കൂടുതൽ ദുഷ്കരമായി.
കടന്നുപോകാൻ പെടാപ്പാട്
ഇരുദിശകളിലേക്കും ഒരേസമയം വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്. അവശേഷിക്കുന്ന ഭാഗം ടാറിംഗ് നടത്താതെ നിലവിലെ ദുരിതം ഒഴിയില്ല. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗം ടാർ ചെയ്യാൻ തീരുമാനമായപ്പോൾ വൈക്കം മണ്ഡലത്തിലെ ഭാഗത്ത് കോൺക്രീറ്റ് തുടരാനാണ് തീരുമാനം. ഇത് റോഡ് നവീകരണത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
മൂന്ന് വർഷമായി യാത്രദുരിതം
പാതയിൽ ഗതാഗതതടസം പതിവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |