SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

വാർത്തയായപ്പോൾ പിന്നെ വൈകിയില്ല, കുഴിയടച്ചു

പാലാ: ഒടുവിൽ ആ കുഴി നികത്താൻ അവർ മനസുകാട്ടി. കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഏഴാച്ചേരി-രാമപുരം റോഡിലെ വെള്ളഞ്ചൂർ ഭാഗത്തെ വളവിലെ കുഴി അടിയന്തിരമായി നികത്തി.

ഇന്നലെ ഉച്ചയോടെയാണ് കുഴി നികത്തിയത്. എന്നാൽ പാലാ-ഏഴാച്ചേരി റോഡിൽ മുണ്ടുപാലം മുതൽ കരൂർ വരെയുള്ള ഭാഗത്തെ കേബിൾ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. കേബിൾ ജോലികൾ ഏറ്റെടുത്തവരുടെ അലംഭാവമാണ് പണി നീളാൻ കാരണമെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മറുപടി.

കേബിൾ ജോലികൾ പൂർത്തിയായോ എന്നറിയാൻ മൂന്നും നാലും തവണ കത്തയച്ചിട്ടും മറുപടി ലഭിക്കാത്തതിനാൽ റോഡ് ടാറിങ് നടത്താനാകാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ വലയുന്ന വിവരം കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അപകടഭീഷണിയുയർത്തിയിരുന്ന വെള്ളഞ്ചൂർ ഭാഗത്തെ വളവിലെ കുഴി നികത്തിയത്.

കരാർ വടക്കേ ഇന്ത്യൻ കമ്പനിക്ക്

കേബിൾ സ്ഥാപിക്കുന്നതിനുള്ള കരാർ വടക്കേ ഇന്ത്യയിൽ നിന്നുള്ളവരാണ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം. കേബിൾ ജോലികളുമായി ബന്ധപ്പെട്ട് ജോയിന്റുകൾ ബന്ധിപ്പിക്കുന്നതുൾപ്പെടെ ചില പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഇതോടെ കേബിൾ പണി എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.കേബിൾ ജോലികൾ പൂർത്തിയായെന്ന് കെ.എസ്.ഇ.ബി ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ റോഡ് ടാർ ചെയ്യാൻ കഴിയൂ എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിലപാട്. പലതവണ കത്തയച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കാത്തതാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകാൻ കാരണം.


ഫോട്ടോ അടിക്കുറിപ്പ്
വെള്ളഞ്ചൂർ ഭാഗത്തെ വളവിലെ കുഴി മൂടിയ നിലയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL