SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

സിവിൽ സ്റ്റേഷൻ അനക്സ് ഉദ്ഘാടനം ഇന്ന്

പാലാ : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സിലേക്ക് മാറ്റുന്ന വിവിധ ഓഫിസുകളുടെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, കലക്ടർ ചേതൻ കുമാർ മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.

3 നിലകളിലായി വിഭാവനം ചെയ്ത കെട്ടിടത്തിന്റെ 1166.7 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗ്രൗണ്ട് ഫ്ലോർ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഇവിടേക്ക് ജോ. ആർടി ഓഫിസ്, താലൂക്ക് വ്യവസായ ഓഫിസ് എന്നിവയാണ് മാറ്റുന്നത്. തിരഞ്ഞെടുപ്പ് വിഭാഗം സ്റ്റോറും ഇവിടെയാണ്. എക്‌സൈസ് വിഭാഗം ഇവിടം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും കുറച്ചുകൂടി സ്ഥലം അനുവദിക്കണമെന്ന ആവശ്യത്തിലാണ്. ഡ്രൈവേഴ്സ് റൂം, ഇലക്ട്രിക്കൽ റൂം, പൊതുജനങ്ങൾക്കുൾപ്പെടെ 11 ശുചിമുറികൾ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL