SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

കൂട്ടിക്കൽ ദുരന്തത്തിന് അഞ്ചാണ്ട്: ഇന്നും മായാതെ ഉരുൾപൊട്ടൽ ഭീതി.

മുണ്ടക്കയം: കൂട്ടിക്കൽ, കൊക്കയാർ മലയോര മേഖലകളെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടൽ ദുരന്തത്തിന് അഞ്ചാണ്ട് തികയുന്നു. 2021 ഒക്ടോബർ 16-ന് നിലയ്ക്കാതെ പെയ്ത കനത്ത മഴയെത്തുടർന്നാണ് നാടിനെ നടുക്കിയ പ്രകൃതിദുരന്തം ഉണ്ടായത്. അന്ന് പൊലിഞ്ഞ ജീവനുകളുടെ ഓർമ്മകൾക്കും കണ്ണീരിനും ഇന്ന് അഞ്ചു വർഷം തികയുമ്പോൾ, നഷ്ടബോധത്തോടൊപ്പം ഇനിയും പൂർത്തിയാകാത്ത പുനരധിവാസവും പ്രതിരോധമില്ലായ്മയും മലയോര ജനതയെ ആശങ്കയിലാഴ്ത്തുന്നു.

പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ വൻ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രണ്ടായിരത്തിലധികം വീടുകൾ തകരുകയും ചെയിതു. കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, കൊക്കയാർ, പൂവഞ്ചി തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയ തോതിൽ ഉരുൾപൊട്ടലുണ്ടായത്.

അതിജീവനത്തിന്റെ പാതയിലാണ് മലയോര നാടിപ്പോൾ. നിരവധി പദ്ധതികളിലായി വീട് നഷ്ടപ്പെട്ട ഭൂരിഭാഗം പേർക്കും ഇതിനോടകം പുതിയ വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. എങ്കിലും, കൊക്കയാർ പഞ്ചായത്തിലെ ഒൻപത് കുടുംബങ്ങൾക്ക് കൂടി ഇനി വീട് ലഭിക്കാനുണ്ട്.

തകർന്നടിഞ്ഞ 17-ഓളം ചെറുതും വലുതുമായ പാലങ്ങളിൽ മ്ലാക്കര നടപ്പാലം, പൂവഞ്ചി നടപ്പാലം ഉൾപ്പെടെ അഞ്ച് പാലങ്ങളുടെ നിർമ്മാണം ഇനിയും പൂർത്തിയാകാനുണ്ട്.

അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും വീണ്ടുമൊരു പ്രളയദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട കാര്യക്ഷമമായ പ്രതിരോധ മാർഗ്ഗങ്ങളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന പരാതി ശക്തമാണ്.

അഞ്ചാമത് ഓർമ്മദിനത്തിൽ പഞ്ചായത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ അനുസ്മരണ ദിനാചരണ പഞ്ചായത്തിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL