വൈക്കം: മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നുപോലുമില്ല!. വേമ്പനാട്ടുകായലിൽ മത്സ്യസമ്പത്തിന്റെ കാര്യത്തിൽ ഇതാണ് അവസ്ഥ. കായലിൽ മത്സ്യസമ്പത്ത് കുറഞ്ഞതോടെ ഉൾനാടൻ മത്സ്യബന്ധനമേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. കായലിൽ മാലിന്യമടക്കമാണ് പ്രശ്നമെങ്കിൽ പുഴകളിൽ അനധികൃത മത്സ്യവേട്ട വ്യാപകമാണ്. കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ലഭ്യത തീരെ കുറഞ്ഞതോടെ തൊഴിലാളികൾ പണി ഉപേക്ഷിക്കുകയാണ്. സീസൺ കാലത്തും മത്സ്യലഭ്യത കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർദ്ധിച്ചതും
കരിമീനിന്റെ വില കുത്തനെ ഉയരാനും കാരണമായി.
വേട്ടയാടും, വംശനാശഭീഷണി
പുഴകളിലും സ്ഥിതി വ്യത്യസ്തമല്ല. നീലവാകയടക്കമുള്ള മത്സ്യങ്ങളെ ആയുധങ്ങൾ കൊണ്ട് എയ്തുപിടിക്കുന്നതടക്കം വ്യാപകമാണ്. നീലവാക പോലുള്ള മത്സ്യങ്ങളെ വേട്ടയാടുമ്പോൾ കുഞ്ഞുങ്ങൾ മറ്റ് മത്സ്യങ്ങൾക്ക് ഭക്ഷണമാകും. മത്സ്യ ഇനങ്ങൾ പലതും ഇല്ലാതാവുന്ന സ്ഥിതിയാണ്. പ്രളയത്തിന് ശേഷം ഓരോ വർഷവും മത്സ്യലഭ്യത കുറഞ്ഞുവരുകയാണ്. കായലിൽ എക്കൽ അടിഞ്ഞുകൂടി ആഴം കുറഞ്ഞതും മാലിന്യവും മത്സ്യഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
പോള വെല്ലുവിളി
പോളയുടെ വൻ കൂട്ടങ്ങളും മേഖലക്ക് പ്രതിസന്ധികൂട്ടി. ഒരു വർഷം രണ്ട് മാസം പോലും മത്സ്യത്തൊഴിലാളികൾക്ക് പണിയില്ലാത്ത സ്ഥിതിയാണ്.
കായലിൽ പോള തിങ്ങിയതിനാൽ വലയിടാൻ കഴിയാത്ത അവസ്ഥ
ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുന്ന പദ്ധതിയും കാര്യക്ഷമമല്ല
വെള്ളം കലങ്ങിമറിഞ്ഞു
കായലിന്റെ അടിത്തട്ടിൽ വെള്ളം കലങ്ങിക്കിടക്കുന്നത് മത്സ്യബന്ധനത്തെ ബാധിക്കുന്നുണ്ട്. മത്സ്യലഭ്യത കുറയാൻ ഇത് കാരണമായി.
വർഷങ്ങളായി കരിമീൻ, കൊഞ്ച് എന്നിവയുടെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുന്നില്ലെന്ന് ആക്ഷേപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |